എസ് എം എസിൽ ക്ലിക്ക് ചെയ്തതിന്റെ ഫലമായി യുവതിയ്ക്ക് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപയാണ്. ഗുരുഗ്രാമിലെ മാധ്വി ദത്ത എന്ന യുവതിക്കാണ് പണം നഷ്ടമായത്. എച്ച് ഡി എഫ് സി ബാങ്കിൽ നിന്നും പാൻ കാർഡ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് അവസാനിക്കും എന്ന രീതിയിൽ വന്ന മെസ്സേജിലുള്ള ലിങ്ക് ക്ലിക്ക് ചെയ്തതിനെ തുടർന്നാണ് പണം നഷ്ടമായത്.

ജനുവരി 21 നാണ് ഇത്തരത്തിലുള്ള മെസ്സേജ് വരികയും പണം നഷ്ടമാകുകയും ചെയ്തത്. ഫോണിൽ നിന്നും വന്ന മെസ്സേജ് ബാങ്കിൽ നിന്നാണെന്ന് തെറ്റിദ്ധരിച്ചാണ് യുവതി തന്റെ വിവരങ്ങൾ ലിങ്ക് വഴി നൽകിയത്. ലിങ്കിൽ ക്ലിക്ക് ചെയ്തത് വഴി മറ്റൊരു അക്കൗണ്ടിലേക്ക് എത്തുകയും അവിടെ തന്റെ ബാങ്ക് വിവരങ്ങൾ നൽകുകയുമാണ് ഉണ്ടായത്. യൂസർ കൃത്യമാണോന്നറിയാൻ മൊബൈൽ ലേക്ക് വന്ന ഓ ടി പി യും എന്റർ ചെയ്ത നൽകുകയുണ്ടായി. കുറച്ച് സമയത്തിന് ശേഷം പണം നഷ്ട്ടമായ മെസ്സേജ് വന്നതോടെയാണ് താൻ തട്ടിപ്പിനിരയായെന്ന് യുവതിക്ക് മനസ്സിലായത്.