100 മില്യൺ ഡോളറിന് ക്ലൗഡ് സർവീസ് സ്റ്റാർട്ടപ്പ് ക്ലൗഡിഫൈയെ ഡെൽ ഏറ്റെടുക്കുന്നു. ക്ലൗഡ് ഓർക്കസ്ട്രേഷനും ഇൻഫ്രാസ്ട്രക്ചർ ഓട്ടോമേഷനും പേരുകേട്ട ഇസ്രായേൽ ബേസ്ഡ് ആയുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ ക്ലൗഡിഫൈയെ ആണ് ഡെൽ ടെക്നോളജീസ് ഏറ്റെടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സ്റ്റാർട്ടപ്പ് വാങ്ങുന്നതിനായി 100 മില്യൺ ഡോളറോളം ആണ് ഡെൽ ടെക്നോളോജിസ് ചിലവഴിക്കുന്നത്. ഡെൽ ടെക്നോളജീസ് ക്ലൗഡിഫൈയുടെ ഏറ്റെടുക്കൽ പൂർത്തിയാക്കിയതായി കമ്പനി വക്താവ് ടെക്ക്രഞ്ചിനോട് പറഞ്ഞു.
“ഞങ്ങളുടെ എഡ്ജ് ഓഫറുകൾ നവീകരിക്കുന്നത് തുടരാൻ ഈ ഇടപാട് ഡെല്ലിനെ അനുവദിക്കുന്നു,” എന്നും വക്താവ് പറഞ്ഞു. ഇൻഫ്രാസ്ട്രക്ചർ, നെറ്റ്‌വർക്കിംഗ്, നിലവിലുള്ള ഓട്ടോമേഷൻ ടൂളുകൾ എന്നിവ സാക്ഷ്യപ്പെടുത്തിയ ബ്ലൂപ്രിന്റുകൾ ഉൾപ്പെടുന്ന തനതായ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ഒരു ഓപ്പൺ സോഴ്‌സ്, മൾട്ടി-ക്ലൗഡ് ഓർക്കസ്‌ട്രേഷൻ പ്ലാറ്റ്‌ഫോമാണ് ക്ലൗഡിഫൈ.