ഷവോമി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും ഷവോമിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റുമായിരുന്ന മനു കുമാർ ജെയിൻ ഷവോമിയിൽ നിന്നും രാജിവെച്ചു. ഷവോമി എന്ന ടെക് ഭീമനെ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ച ആളാണ് മനു കുമാർ ജെയിൻ. നീണ്ട 9 വർഷത്തോളം കാലം മനു കുമാർ ജെയിൻ ഷവോമിയിൽ ഉണ്ടായിരുന്നു.

2014 ൽ ഷവോമിയിലെത്തിയ മനു കുമാർ. ട്വിറ്റർ ലൂടെയാണ് രണ്ട് സ്ഥാനങ്ങളിൽ നിന്നും രാജിവെച്ച കാര്യം അറിയിക്കുന്നത്. മനു കുമാർ ഷവോമിയിലെത്തിയ കാലത്ത് തന്നെയായിരുന്നു ഷാവോമി തങ്ങളുടെ ഇന്ത്യയിലെ വേരുറപ്പിക്കുന്നതും. അന്ന് മുതൽ ഇന്ന് വരെയും ഞെട്ടിക്കുന്ന വളർച്ചയാണ് ഷവോമിക്ക് ഇന്ത്യയിൽ ഉണ്ടായിരുന്നത്. വളരെ കുറച്ച് വർഷങ്ങൾ കൊണ്ടാണ് ഷവോമിക്ക് ഇന്ത്യയിൽ വളർച്ചയുണ്ടായത്. ജബോംഗ് ഡോട്ട് കോമിന്റെ സഹസ്ഥാപകൻ കൂടിയാണ് മനു കുമാർ ജെയിൻ. 


Image Source : Google