സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പേയ്‌മെന്റുകൾ അവതരിപ്പിക്കാൻ ട്വിറ്റർ പ്രവർത്തിക്കുന്നു. ഇത് കൂടാതെ റെഗുലേറ്ററി ലൈസൻസുകൾക്കായി അപേക്ഷിക്കാനുള്ള രീതിയും തുടങ്ങിയിട്ടുള്ളതായി റിപോർട്ടുകൾ പറയുന്നു. പരസ്യ വരുമാനത്തിൽ കമ്പനിക്ക് ഇടിവ് നേരിടുന്നത് ട്വിറ്റർ വരുമാനത്തിന്റെ പുതിയ സ്ട്രീം സൃഷ്ടിക്കാൻ പ്രേരിപ്പിക്കുന്നതായി ട്വിറ്റർ മേധാവി ഇലോൺ മസ്ക് പറഞ്ഞു. ഈ കഴിഞ്ഞ ഒക്ടോബറിലാണ് ട്വിറ്റർ 44 ബില്യൺ ഡോളർ നൽകി ഇലോൺ മസ്ക് വാങ്ങുന്നത്.

ട്വിറ്ററിലെ പ്രൊഡക്റ്റ് മാനേജ്‌മെന്റ് ഡയറക്‌ടറായ എസ്തർ ക്രോഫോർഡാണ് പേയ്‌മെന്റ് ഫീച്ചറിന്റെ വികസനത്തിന് നേതൃത്വം നൽകുന്നത്. സോഷ്യൽ നെറ്റ്‌വർക്കിംഗ്, പിയർ-ടു-പിയർ പേയ്‌മെന്റുകൾ, ഇ-കൊമേഴ്‌സ് ഷോപ്പിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്ന “The Everything App” സൃഷ്ടിക്കുന്നതിനുള്ള ഒരു മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് ട്വിറ്റർ ഏറ്റെടുക്കൽ എന്ന് മസ്‌ക് മുമ്പ് പറഞ്ഞിരുന്നു.