പ്രശ്നങ്ങൾ തനിക്കറിയാമെന്നും ഉടൻ പരിഹരിക്കുമെന്നും സൊമാറ്റോ സി ഇ ഒ ദീപീന്ദർ ഗോയൽ
Mytechstory
ഒരു സൊമാറ്റോ ഡെലിവറി ഏജന്റ് തനിക്ക് നേരിട്ട് കുറച്ച് പണം നൽകി കമ്പനിയെ കബളിപ്പിച്ച് ഭക്ഷണം ആസ്വദിക്കാൻ ഉപദേശിച്ചതായി ഒരു സംരംഭകൻ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ പരാതിപ്പെട്ടതിനെത്തുടർന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയൽ ഈ തട്ടിപ്പിനെക്കുറിച്ച് തനിക്ക് അറിയാമെന്നും, ഇങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടി ഉടനെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിനയ് സതി എന്നയാൾക്ക് ഭക്ഷണം എത്തിച്ചുകൊടുത്ത ഏജന്റ് അടുത്ത തവണ മുതൽ തനിക്ക് 200 രൂപയോ 300 രൂപയോ നൽകി 1000 രൂപയുടെ ഭക്ഷണം ആസ്വദിക്കാൻ സൊമാറ്റോ ഡെലിവറി ഏജന്റ് നിർദ്ദേശിച്ചതായി വിനയ് സതി പോസ്റ്റ് ചെയ്തു. ഓൺലൈനിലൂടെ തട്ടിപ്പുകളും, ചതികളും വളർന്നു വരുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രവർത്തികളിൽ പെട്ടുപോകാതിരിക്കാൻ നാമോരോരുത്തരും ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്.