ഗൂഗിൾ അതിന്റെ വീഡിയോ-കമ്മ്യൂണിക്കേഷൻ സേവനമായ 'ഗൂഗിൾ മീറ്റ്'-ലേക്ക് ഒരു പുതിയ അപ്ഡേറ്റ് കൊണ്ട് വരുന്നു. ഇത് വഴി കലണ്ടർ ഗസ്റ്റ് ലിസ്റ്റിലുള്ള ഒരു മീറ്റിംഗിൽ പങ്കെടുക്കുന്ന എല്ലാവരുമായും മീറ്റിംഗിൽ ഉൾപ്പെടുത്തിയിട്ടുള്ള കോൺടെന്റ് ന്റെ ആക്‌സസ് പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കും. മീറ്റിംഗിൽ അവതരണം നടത്തുമ്പോൾ, ഉപയോക്താക്കൾക്ക് ഫ്ലോട്ടിംഗ് ആക്ഷൻ മെനുവിൽ നിന്നോ മീറ്റ് ചാറ്റിലെ സജഷൻ വഴിയോ ഫയൽ പങ്കിടാനാകുമെന്ന് ഗൂഗിൾ തങ്ങളുടെ വർക്ക്‌സ്‌പേസ് അപ്‌ഡേറ്റ് ബ്ലോഗ്‌പോസ്റ്റിലൂടെ പറഞ്ഞു.

അക്‌സസ് അനുവദിക്കുന്നതിന് ഉപയോക്താക്കൾക്ക് മറ്റൊരു വിൻഡോയിലേക്ക് മാറാതെ തങ്ങൾ അവതരിപ്പിച്ച കോൺടെന്റ് എളുപ്പത്തിൽ പങ്കിടാനാകും. ഇത് ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച സേവനമാണ്. ഗൂഗിൾ സ്ലൈഡ് അവതരിപ്പിക്കുമ്പോൾ ഗൂഗിൾ മീറ്റിനുള്ളിൽ സ്പീക്കർ നോട്ടുകൾ കാണാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ ചേർക്കുന്നതായി ഈ മാസം ആദ്യം തന്നെ ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ഗൂഗിൾ മീറ്റിലെ സ്ലൈഡ് കണ്ട്രോൾ ബാറിലെ ന്യൂ സ്പീക്കർ നോട്ട്സ് ബട്ടൺ ക്ലിക്ക് ചെയ്യുന്നത് വഴി ഉപയോക്താക്കൾക്ക് മീറ്റിംഗിനുള്ളിൽ തങ്ങളുടെ സ്പീക്കർ നോട്ടുകൾ പ്രദർശിപ്പിക്കാൻ കഴിയും.