ജിയോമീറ്റ് തങ്ങളുടെ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോം പുതിയ ഫീച്ചറുകളും ഉപഭോക്തൃ-സൗഹൃദ ഉപയോഗം പ്രദാനം ചെയ്യുന്ന പുതിയ ലേഔട്ടും ചേർത്ത് കൊണ്ട് പുതുതായി അവതരിപ്പിക്കുന്നു. വ്യത്യസ്ത ഇമോജികളുള്ള ഒരു സന്ദേശത്തോട് പെട്ടെന്ന് തന്നെ പ്രതികരിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഇൻ-മീറ്റിംഗ് പ്രതികരണങ്ങൾ പോലുള്ള ഓപ്ഷനുകൾ ജിയോമീറ്റിന് ഇപ്പോൾ ഉണ്ട്. ജിയോമീറ്റിന്റെ പുതിയ ഇന്റർഫേസ് ഉപയോക്താക്കൾക്ക് ഏറെ താല്പര്യമുളവാക്കുന്നതും, കൂടുതൽ ഉപയോഗപ്രദമാകുന്നതുമായ ഒന്നായിരിക്കുമെന്നും ഇത് കൂടുതൽ അഡാപ്റ്റീവ് ആകുമെന്നും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ലേഔട്ടിന്റെ ആമുഖം തന്നെ.
ഒന്നിലധികം ഭാഷകൾക്കുള്ള പിന്തുണ ജിയോമീറ്റിന്റെ വ്യാപ്തിയും ഉപയോഗവും വർദ്ധിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ ഹിന്ദി, ഗുജറാത്തി, മറാഠി തുടങ്ങിയ വ്യത്യസ്ത ഭാഷകളിൽ ഇത് ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്. ഇത് മാത്രമല്ല, ഭാവിയിലെ റഫറൻസുകൾക്കായി ഉപയോക്താക്കൾക്ക് മീറ്റിംഗുകൾ റെക്കോർഡ് ചെയ്യാനും പിന്നീട് അത് കാണാനും കഴിയും.
Image Source : Google