കാനഡയിൽ ആദ്യമായി, സാറ്റലൈറ്റ് ഫീച്ചർ വഴിയുള്ള ആപ്പിൾ എമർജൻസി എസ് ഒ എസ് മക്ബ്രൈഡിന് സമീപമുള്ള മരുഭൂമിയിൽ കുടുങ്ങിയ രണ്ട് സ്ത്രീകളെ വിജയകരമായി രക്ഷപ്പെടുത്താൻ സഹായിച്ചു. ടൈംസ് കോളനിസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, രണ്ട് സ്ത്രീകൾ കാനഡയിലെ ആൽബർട്ടയിലേക്കുള്ള ഒരു യാത്ര കഴിഞ്ഞ തിരികെ വരുമ്പോൾ, ഒരു ഹൈവേ അടക്കുകയും, മറ്റൊരു റൂട്ടിനായി ഗൂഗിൾ മാപ്‌സ് പരിശോധിച്ച ശേഷം, ഹോംസ് ഫോറസ്റ്റ് സർവീസ് റോഡിലൂടെ യാത്ര തുടരാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. 

ഇതേ റൂട്ടിൽ ഏകദേശം 20 കിലോമീറ്റർ യാത്ര ചെയ്ത ശേഷം, ഇവർ യാത്ര ചെയ്ത റോഡിൻറെ അവസ്ഥ ദുഷ്കരമാകുകയും റോഡ് അവസാനിക്കുകയുമായിരുന്നു. അതിനു ശേഷം തങ്ങൾ കുടുങ്ങിയ സ്ഥലത്ത് മൊബൈൽ കവറേജും ലഭ്യമായില്ല. തുടർന്ന് ഇവർ കനത്ത മഞ്ഞിൽ കുടുങ്ങിപ്പോയതായാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. മാറ്റ് വഴികളൊന്നുമില്ലാതിരുന്ന സ്ത്രീകളിലൊരാൾ തന്റെ കൈവശം ഉണ്ടായിരുന്ന ഐ ഫോൺ 14 ലെ എമർജൻസി എസ് ഒ എസ് ഫീച്ചർ ആക്ടിവട്ടെ ചെയ്യുകയും , അത് വഴി സഹായം ആവശ്യപ്പെടുകയുമായിരുന്നു. ഇത് മനസ്സിലാക്കി റെസ്ക്യൂ ടീം എത്തുകയും ഇവരെ സഹായിക്കുകയുമാണുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.