അടുത്തിടെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവിട്ട നിബന്ധനകളും മാറ്റങ്ങളും അംഗീകരിക്കാൻ ഗൂഗിൾ ഇന്ത്യ തയ്യാറായി.  ഗൂഗിൾ അതിന്റെ ഹിയറിംഗിൽ സി സി ഐ നിർദ്ദേശിച്ച വിധികൾ പാലിക്കാൻ സഹായിക്കുന്ന തരത്തിലുള്ള കുറെ മാറ്റങ്ങൾ ഗൂഗിൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ഡിജിറ്റൽ വളർച്ചയിൽ ആൻഡ്രോയിഡ് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും മാത്രമല്ല ആൻഡ്രോയിഡ് ഡിവൈസുകൾ താങ്ങാനാവുന്ന വിലയിൽ നൽകുകയും രാജ്യത്ത് ഒരു ഡവലപ്പർ കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗൂഗിൾ തറപ്പിച്ചുപറയുന്നു. എന്നാൽ ആൻഡ്രോയിഡ് ഉപയോഗിച്ച് മൊബൈൽ മേഖലയിലെ നേതൃസ്ഥാനം ദുരുപയോഗം ചെയ്യുകയും ഉപഭോക്താക്കൾക്കുള്ള ഉപകരണങ്ങളിൽ ആപ്പുകൾ പ്രീലോഡ് ചെയ്യാൻ ഹാൻഡ്‌സെറ്റ് നിർമ്മാതാക്കളെ നിർബന്ധിക്കുകയും ചെയ്തതിന് കമ്പനിക്കെതിരെ സിസിഐ ശക്തമായി രംഗത്തെത്തിയിരുന്നു. ആന്റി ട്രസ്റ്റ് ബോഡി ലിസ്റ്റുചെയ്തിരിക്കുന്ന നിബന്ധനകൾ ഗൂഗിൾ അംഗീകരിച്ചതായി പറയുന്നുണ്ട്.