ഓപ്പൺ എഐ വികസിപ്പിച്ചെടുത്ത ചാറ്റ്ജിപിടിയുടെ സമ്മർദത്തിനിടയിൽ ഈ വർഷം മേയിൽ നടന്ന വാർഷിക ഡെവലപ്പർ കോൺഫറൻസിൽ (Annual Developer Conference) ടെക് ഭീമനായ ഗൂഗിൾ കുറഞ്ഞത് 20 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പവർ ടൂളുകളും ഒരു സെർച്ച് ചാറ്റ്ബോട്ടും അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. AI, ചാറ്റ് ജിപിറ്റി നൽകുന്ന ചാറ്റ്‌ബോട്ട്, കഴിഞ്ഞ കുറച്ച് മാസങ്ങളായി സാങ്കേതിക ലോകത്ത് വലിയ മാറ്റങ്ങളാണ് ഇതിനോടകം വരുത്തിയിട്ടുള്ളത്, കാരണം ആളുകൾക്ക് അവർക്കാവശ്യമായ വിവരങ്ങൾ അവർക്കാവശ്യമായ രീതിയിൽ തന്നെ എത്തിച്ച് കൊടുക്കുന്നതിൽ ചാറ്റ് ജി പി റ്റി മികച്ച് നിൽക്കുന്നതായി എൻഗാഡ്ജെറ്റ് റിപ്പോർട്ട് ചെയ്യുന്നു. വളർന്നു വരുന്ന പല ബിസിനെസ്സുകൾക്കും ഒരു കനത്ത വെല്ലുവിളിയായി മാറാൻ സാധ്യത ഉള്ള ഒന്നാണ് ചാറ്റ് ജിപിറ്റി.