ഈ വർഷത്തോട് കൂടി പാസ്‌വേഡ് ഷെയറിങ് നിർത്തലാക്കുമെന്നും ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിനായി ഒരു പരസ്യ പിന്തുണയുള്ള സംവിധാനം പുറത്തിറക്കുമെന്നും സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സ് പറഞ്ഞു. ഇപ്പോൾ, നെറ്റ്ഫ്ലിക്സ് ആസ്വദിക്കാൻ സുഹൃത്തുക്കളെയും മറ്റുള്ളവരെയും ആശ്രയിക്കുന്നവർ ഉടൻ തന്നെ ഈ OTT പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതിന് പണം നൽകേണ്ടിവരും. നെറ്റ്ഫ്ലിക്‌സിന്റെ രണ്ട് പുതിയ കോ-ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരായ (സിഇഒ) ടെഡ് സരണ്ടോസും, ഗ്രെഗ് പീറ്റേഴ്‌സും ബ്ലൂംബെർഗുമായുള്ള ഒരു അഭിമുഖത്തിലാണ് പാസ്‌വേഡ് പങ്കിടൽ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. 

റിപ്പോർട്ട് അനുസരിച്ച്, നിയന്ത്രിത പാസ്‌വേഡ് ഷെയറിങ് ഘട്ടം ഘട്ടമായി നടപ്പിലാക്കിയതിന് ശേഷം വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഉപഭോക്തൃ അനുഭവം നഷ്ടപ്പെടുത്തില്ല. പുതിയ രീതിയിലൂടെ ഒരു വീട്ടിലേക്ക് അക്കൗണ്ട് ഉപയോഗം പരിമിതപ്പെടുത്തുന്നുണ്ട്, എന്നാൽ ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താൻ അവർ പുതിയ സവിശേഷതകൾ ചേർത്തു. ഏതൊക്കെ ഉപകരണങ്ങളാണ് തങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതെന്ന് ഇപ്പോൾ ഉപയോക്താക്കൾക്ക് പരിശോധിക്കാനും പുതിയ അക്കൗണ്ടുകളിലേക്ക് പ്രൊഫൈലുകൾ കൈമാറാനും കഴിയും. വീട്ടുകാരല്ലാത്തവരുമായി അക്കൗണ്ട് പങ്കിടുന്നതിന് അധിക തുക നൽകാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും