ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി കമ്പനി. മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസ്സേജിങ് അപ്ലിക്കേഷൻ ആയ വാട്സ് ആപ്പിൽ ആവശ്യമുള്ള തീയതികൾക്ക് അനുസരിച്ച് സന്ദേശങ്ങൾ തിരയാനും മറ്റ് ആപ്പുകളിൽ നിന്ന് ചിത്രങ്ങളും വീഡിയോകളും ഡോക്യുമെന്റുകളും വലിച്ചിടാനുള്ള സൗകര്യങ്ങളുമെല്ലാം അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്. പുതിയ ഓപ്ഷൻ ഉപയോഗിക്കണമെങ്കിൽ നിങ്ങളുടെ വാട്ട്‌സ്ആപ്പ് സംഭാഷണത്തിൽ സെർച്ച് മോഡ് പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. 

ഈ സവിശേഷത ഉപയോക്താക്കൾക്ക്, ചാറ്റ് ഹിസ്റ്ററിയിലും മുമ്പ് പങ്കിട്ട സന്ദേശങ്ങളിലും ഉപയോഗിക്കാൻ കഴിയുന്നതാണ്. കൂടാതെ, മറ്റ് ആപ്പുകളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഡോക്യുമെന്റുകളും എല്ലാം വാട്ട്‌സ്ആപ്പ് ചാറ്റുകളിലേക്ക് വലിച്ചിടാനും ഇത് വഴി കഴിയും. മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്ക് ഒരു നിശ്ചിത ഗ്രൂപ്പ് പങ്കാളിക്ക് വേണ്ടി വേഗത്തിലും എളുപ്പത്തിലും പ്രവർത്തനങ്ങൾ നടത്തുന്നതിന് ചില പുതിയ വഴികൾ അവതരിപ്പിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ഗ്രൂപ്പ് അംഗങ്ങളുമായുള്ള ചില ഇടപെടലുകൾ ലളിതമാക്കാൻ സഹായിക്കുന്നതാണ്.