കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാനും അശ്വിനി വൈഷ്ണവും ഐഐടി മദ്രാസ് വികസിപ്പിച്ചെടുത്ത തദ്ദേശീയ ഓപ്പറേറ്റിംഗ് സിസ്റ്റമായ "'BharOS" വിജയകരമായി പരീക്ഷിച്ചു. "ശക്തവും തദ്ദേശീയവും ആശ്രയിക്കാവുന്നതും സ്വയം ആശ്രയിക്കാവുന്നതുമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ പ്രധാന ഗുണഭോക്താവ് രാജ്യത്തെ പാവപ്പെട്ട ജനങ്ങളായിരിക്കും. മാത്രമല്ല ഡാറ്റാ സ്വകാര്യതയിലേക്കുള്ള വിജയകരമായ ചുവടുവയ്പ്പാണ് 'ഭാരോസ്'," എന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (ഐഐടി) ഇൻകുബേറ്റ് ചെയ്‌ത ജാൻഡ്‌കെ ഓപ്പറേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (ജാൻഡ്‌കോപ്‌സ്) ആണ് 'BharOS' വികസിപ്പിച്ചെടുത്തത്. 

വാണിജ്യപരമായ ഓഫ്-ദി-ഷെൽഫ് ഹാൻഡ്‌സെറ്റുകളിലാണ് ഈ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ കഴിയുക. കർശനമായ സ്വകാര്യതയും സുരക്ഷാ ആവശ്യകതകളും ഉള്ളതും മൊബൈലുകളിലെ നിയന്ത്രിത ആപ്പുകളിൽ രഹസ്യാത്മക ആശയവിനിമയങ്ങൾ ആവശ്യമുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതുമായ സ്ഥാപനങ്ങൾക്കാണ് നിലവിൽ ഭരോസ് സേവനങ്ങൾ നൽകുന്നത്. അത്തരം ഉപയോക്താക്കൾക്ക് സ്വകാര്യ 5G നെറ്റ്‌വർക്കുകൾ വഴി സ്വകാര്യ ക്ലൗഡ് സേവനങ്ങളിലേക്ക് ആക്‌സസ് ആവശ്യവുമാണ്. ഉപയോക്താക്കൾക്ക് പരിചിതമല്ലാത്തതോ അവർ വിശ്വസിക്കാത്തതോ ആയ ആപ്പുകൾ ഇതിൽ ഉപയോഗിക്കേണ്ട ആവശ്യം ഇല്ല കാരണം ഡിഫോൾട്ട് ആപ്പുകളൊന്നുമില്ലാതെയാണ് 'BharOS' വരുന്നത്.


Image Source : Google