“MusicLM" എന്ന പേരിൽ ഗൂഗിൾ ഒരു പുതിയ AI സിസ്റ്റം അവതരിപ്പിച്ചു. ഉപയോക്താവ് നൽകുന്ന ഏത് ടെക്സ്റ്റ് വിവരണങ്ങളിൽ നിന്നും ഇത് വഴി ഉയർന്ന വിശ്വാസ്യതയുള്ള സംഗീതം സൃഷ്ടിക്കാൻ കഴിയും. ടെക് ക്രഞ്ച്  റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇതിന്റെ അപകട സാധ്യതകളെക്കുറിച്ച് കമ്പനി ഭയപ്പെടുന്നുണ്ടെന്നും, ഇതെല്ലാം പരിഹരിച്ച ശേഷമാകും ഇത് പുറത്തിറക്കുക എന്നും പറയുന്നുണ്ട്. 

അത് കൊണ്ട് തന്നെ ഇത് ഉടൻ പുറത്തിറക്കാൻ പദ്ധതിയൊന്നുമില്ല എന്ന് തന്നെ കരുതാം. ഇങ്ങനെ AI സഹായത്തോടെ ഗാനങ്ങൾ ഉണ്ടാക്കുന്നത് ആദ്യമായി പരീക്ഷിക്കുന്നത് ഗൂഗിൾ അല്ല, കാരണം , ദൃശ്യവൽക്കരിച്ച് സംഗീതം രചിക്കുന്ന AI ആയ റിഫ്യൂഷൻ , ഡാൻസ് ഡിഫ്യൂഷൻ, ഗൂഗിൾന്റെ സ്വന്തം AudioML, OpenAI-യുടെ ജൂക്ക്ബോക്സ് എന്നിവയുൾപ്പെടെയുള്ള പ്ലാറ്റുഫോമുകൾ ഇതിനായുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇവക്കൊന്നും തന്നെ സാങ്കേതിക പരിമിതികളും പരിമിതമായ പരിശീലന ഡാറ്റയും കാരണം, ഗാന രചനയിൽ പ്രത്യേകിച്ച് സങ്കീർണ്ണമായ ഗാനങ്ങൾ നിർമ്മിക്കാൻ കഴിഞ്ഞില്ല.


Image Source : Google