റിലയൻസ് ജിയോ തങ്ങളുടെ 5G നെറ്റ്‌വർക്കുകൾ ഇന്ത്യയിലുടനീളം അതിവേഗം വിപുലീകരിച്ച്‌ വരികയാണ്. ഇതിനോടകം തന്നെ 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 50 നഗരങ്ങളിൽ ട്രൂ 5G നെറ്റ്‌വർക്ക് ഇപ്പോൾ അവതരിപ്പിച്ചു. രാജ്യത്ത് ഇന്നുവരെയുള്ള ഏറ്റവും വലിയ ജിയോ ട്രൂ 5G നടപ്പാക്കലാണിത്. കൂടാതെ ഇപ്പോൾ ജിയോ ട്രൂ 5G അവതരിപ്പിച്ചിരിക്കുന്ന ചില നഗരങ്ങളിൽ ജിയോ മാത്രമാണ് 5G ഓപ്പറേറ്റർ ആയുള്ളത്. സജീവമായ ജിയോ ട്രൂ 5 ജി നെറ്റ്‌വർക്ക് ഉള്ള 184 നഗരങ്ങളാണുള്ളത്. ഇവിടങ്ങളിൽ അതിവേഗ 5 ജി സേവനം ലഭ്യമാകുന്നുമുണ്ട്. ഈ നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾക്ക് ജിയോ അതിന്റെ പ്രത്യേക ജിയോ വെൽക്കം ഓഫർ വാഗ്ദാനം ചെയ്യുന്നുണ്ട്. അവർക്ക് അവരുടെ മൊബൈലിൽ അധിക ചെലവൊന്നും കൂടാതെ നിലവിലുള്ള 4G സിം കാർഡ് ഉപയോഗിച്ച് 1Gbps+ ഡാറ്റ വേഗത അനുഭവിക്കാനുള്ള അവസരം നൽകുന്നു. Jio True 5G അതിന്റെ 4G നെറ്റ്‌വർക്കിനെ ആശ്രയിക്കാതെ തന്നെ 5G ആർക്കിടെക്ചറിലൂടെയും നെറ്റ്‌വർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.