സർഫ്ഷാർക്കിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യക്കാർ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനായി അമിതമായി പണം നൽകുന്നുവെന്ന് പറയപ്പെടുന്നു. ഒരു വി പി എൻ ദാതാവ് അടുത്തിടെ പുറത്തിറക്കിയ Global Internet Value Index (IVi), പ്രകാരം 44-ാം സ്ഥാനത്താണ് ഇന്ത്യ. ഇന്റർനെറ്റ് ആക്‌സസ്സിനായി ആളുകൾ എത്രത്തോളം കൂടുതൽ പണം നൽകുന്നു എന്നതിനെ അടിസ്ഥാനമാക്കി രാജ്യങ്ങളെ റാങ്ക് ചെയ്യുന്ന ഒരു പട്ടികയാണ് Global Internet Value Index (IVi).
അതുപോലെ തന്നെ, ഓരോ രാജ്യത്തിന്റെയും ഇന്റർനെറ്റ് വേഗത (ഫിക്സഡ് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റും, മൊബൈൽ ഇന്റർനെറ്റും ചേർത്ത്) ഇന്റർനെറ്റ് താങ്ങാനാവുന്നതനുസരിച്ച് വിഭജിച്ചാണ് ഗ്ലോബൽ ഇൻറർനെറ്റ് മൂല്യ സൂചിക (IVi) കണക്കാക്കുന്നത്. ഫിക്‌സഡ് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് , മൊബൈൽ ഇന്റർനെറ്റ് താങ്ങാൻ ജോലി ചെയ്യാനുള്ള സമയം , മീഡിയൻ ഫിക്‌സഡ് ബ്രോഡ്‌ബാൻഡ് ഡൗൺലോഡ് സ്പീഡ് (എം ബി പി എസ്), മീഡിയൻ മൊബൈൽ ഇന്റർനെറ്റ് ഡൗൺലോഡ് സ്പീഡ് (എം ബി പി എസ്) എന്നിവയാണ് പരിഗണനയിലുള്ള വശങ്ങൾ. ഇതിൽ 44-ാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 0.0542 സൂചികയുണ്ട്, ഇത് ആഗോള ശരാശരിയേക്കാൾ 26% കുറവാണ്, അതായത് ഇന്ത്യക്കാർ തങ്ങൾക്ക് ലഭിക്കുന്ന ഇന്റർനെറ്റിന് അമിതമായി പണം നൽകുന്നു എന്നാണ് കാണിക്കുന്നത്.