ടെക് ഭീമനായ ഐ ബി എം 3,900 ജീവനക്കാരെ പിരിച്ചുവിടുന്നു, ഐടി ഇൻഫ്രാസ്ട്രക്ചർ സേവന ദാതാക്കളായ കിൻഡറിൽ ബിസിനസ്സിന്റെയും 'വാട്‌സൺ ഹെൽത്ത്' എന്ന എ ഐ യൂണിറ്റിന്റെയും സ്‌പിൻഓഫിന്റെ ഫലമാണ് ഇത്. “കഴിഞ്ഞ രണ്ട് വർഷങ്ങളായി ഞങ്ങൾ നിരവധി സുപ്രധാന പോർട്ട്‌ഫോളിയോ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്, ഇത് ഞങ്ങളുടെ ബിസിനസിൽ ചില ഒറ്റപ്പെട്ട ചിലവുകൾക്ക് കാരണമായി,” എന്ന് കവനോവ് പറഞ്ഞു. കൂടാതെ “ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ അവശേഷിക്കുന്ന ഈ ചെലവുകൾ പരിഹരിക്കുമെന്നും ആദ്യ പാദത്തിൽ ഏകദേശം 300 മില്യൺ ഡോളർ ഈടാക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,” എന്നും കവനോവ് കൂട്ടിച്ചേർത്തു. 

പിരിച്ചുവിടലുകൾ ബന്ധപ്പെട്ട് ജനുവരി-മാർച്ച് കാലയളവിൽ കമ്പനിക്ക് 300 മില്യൺ ഡോളർ ഈടാക്കുമെന്ന് ഐ ബി എം ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജെയിംസ് കവനോഗ് പറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതിൽ മെറ്റാ, ആൽഫബെറ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് കമ്പനികളുടെ കൂട്ടത്തിൽ ഇപ്പോൾ ഐ ബി എം ഉം പങ്ക് ചേർന്നിരിക്കുകയാണ്.