ഇന്ത്യയിലെ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ ടീംസ് ആപ്പ് പ്രവർത്തനരഹിതമായാതായി റിപ്പോർട്ടുകൾ. ഓസ്‌ട്രേലിയ, ബ്രിട്ടൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലും പ്രവർത്തനരഹിതമായ റിപ്പോർട്ടുകൾ ഉയർന്നു. ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റ് ടീമുകൾ, മൈക്രോസോഫ്റ്റ് 365, അസ്യൂർ എന്നിവയുൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന് ഉപയോക്താക്കൾ പറയുന്നു.

ഇന്ത്യയിൽ 3,700-ലധികം ആളുകൾ മൈക്രോസോഫ്റ്റ് ടീമുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് Downdetector.com കാണിക്കുന്നത്. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളാണ് ഡൗൺ ഡിറ്റക്‌ടറിന്റെ കണക്ക് പ്രകാരം ഉപയോക്താൾക്ക് തടസ്സം നേരിടുന്നത്. നിലവിലെ കണക്ക് പ്രകാരം 63 ശതമാനം ഉപയോക്താക്കൾക്ക് ആപ്പിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 11 ശതമാനം പേർ വെബ്‌സൈറ്റിലെ പ്രശ്‌നങ്ങൾ മാത്രം പരാമർശിച്ചതായും ഡൗൺ ഡിറ്റക്ടർ റിപ്പോർട്ടിൽ പറയുന്നുണ്ട്. തടസ്സത്തിന് പിന്നിലെ കാരണം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.