ടെക് ലോകത്തെ ജീവനക്കാർക്ക് വളരെ മോശം സ്ഥിതിയിലാണ് ജനുവരി മാസം തുടങ്ങിയത് തന്നെ. മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ വലിയ ടെക് കമ്പനികൾ എല്ലാം തന്നെ വളരെ വലിയ രീതിയിലാണ് തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിറ്ട്ടത്. ആഗോളതലത്തിൽ ജനുവരിയിൽ പ്രതിദിനം ശരാശരി 3,400 ടെക് ജീവനക്കാരെ പിരിച്ചുവിടുന്നു എന്നാണ് കണക്കുകൾ. 

ലേ ഓഫ് ട്രാക്കിംഗ് സൈറ്റായ Layoffs.fyi യുടെ ഡാറ്റ അനുസരിച്ച്, ജനുവരിയിൽ ഇതുവരെ 219 കമ്പനികൾ തങ്ങളുടെ 68,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ലേഓഫ് ട്രാക്കിംഗ് സൈറ്റായ Layoffs.fyi പുറത്തുവിട്ട മറ്റൊരു ഡാറ്റ പ്രകാരം 2022-ൽ, 1,000-ലധികം കമ്പനികൾ 154,336 തൊഴിലാളികളെ പിരിച്ചുവിട്ടു. 2022-മുതൽ ടെക് കമ്പനികളിൽ ആരംഭിച്ച പിരിച്ചുവിടലുകൾ പുതുവർഷത്തിലും തുടരുകയാണ്. ആഗോള സാമ്പത്തിക തകർച്ചയും മാന്ദ്യത്തെ കുറിച്ചുള്ള ഭയവുമെല്ലാം ജീവനക്കാരെ പിരിച്ച് വിടുന്നത് വേഗത്തിലാക്കി. 


Image Source : Google