പുതിയതായി പുറത്ത് വരുന്ന ഡാറ്റകൾ പ്രകാരം ആപ്പിൾ 2022 ന്റെ 4 ആം പാദത്തിൽ (അവധിക്കാല പാദത്തിൽ) ഇന്ത്യയിൽ ഏതാണ്ട് 2 ദശലക്ഷം ഐഫോണുകളാണ് വിറ്റഴിച്ചത്. ആപ്പിളിന്റെ മുൻനിര ഉപകരണങ്ങളുടെ വിൽപ്പനയിൽ (ക്വാർട്ടർ ഓൺ ക്വാർട്ടർ) 18 ശതമാനം വളർച്ച ഉണ്ടായതായി കണക്കാക്കുന്നുണ്ട്. ഐഫോണുകളുടെ ഇന്ത്യൻ വിപണി വിഹിതം 2022-ൽ 11 ശതമാനം വളർച്ച നേടി (വർഷാവർഷം) 5.5 ശതമാനത്തിലെത്തി. 

2021-ൽ, ആപ്പിൾ ഐഫോണുകൾ രാജ്യത്ത് 4.4 ശതമാനം വിപണി വിഹിതത്തോടെ 48 ശതമാനം വളർച്ചയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഏറ്റവും പുതിയ CMR ഡാറ്റ അനുസരിച്ച്, 2022, 4 ആം പാദത്തിൽ ഐ ഫോൺ 14 സീരീസ് 59 ശതമാനം വിപണി വിഹിതം രേഖപ്പെടുത്തി, തുടർന്ന് ഐ ഫോൺ 13 സീരീസ് 32 ശതമാനം വളർച്ചയാണ് നേടിയിരുന്നത്. നിലവിൽ, രാജ്യത്തെ മൊത്തത്തിലുള്ള സ്മാർട്ട്‌ഫോൺ വിപണിയുടെ ഏകദേശം 5 ശതമാനവും ആപ്പിളിന്റെതാണ്.