യു എസ് ആസ്ഥാനമായുള്ള ടെക് ഭീമനായ ആപ്പിൾ ഈ വർഷം അപ്ഡേറ്റുകളും സവിശേഷതകളും കണക്കിലെടുത്ത് ഐ ഫോണിനും ഐ ഫോൺ പ്രോയ്ക്കും ഇടയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാമെന്ന് റിപോർട്ടുകൾ. പുതിയ റിപ്പോർട്ട് അനുസരിച്ച്, ആപ്പിൾ ഐഫോൺ 15 പ്രോ, പ്രോ മാക്സ് വേരിയന്റുകളിൽ മാത്രമേ വൈഫൈ 6E കണക്റ്റിവിറ്റി ഉൾപ്പെടുത്തുനുള്ളു എന്ന് പറയപ്പെടുന്നു. ഐ ഫോൺ 15 പ്രൊ മോഡലിനെ 'D8x' എന്ന് ലേബൽ ചെയ്യുകയും വേഗതയേറിയ Wi-Fi 6E ഐ ഫോൺ 15 പ്രൊ, ഐ ഫോൺ 15 പ്രൊ മാക്സ് മോഡലുകളിൽ മാത്രമായി പരിമിതപ്പെടുത്തുമെന്നും സൂചിപ്പിച്ചു. ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ പഴയ വൈഫൈ 6 സ്റ്റാൻഡേർഡ് ഉപയോഗിക്കുന്നത് തുടരുമെന്നും, മാക്റൂമേഴ്സ് റിപ്പോർട്ട് ചെയ്തു.
Wi-Fi 6E സ്റ്റാൻഡേർഡ് അതിനെ പിന്തുണയ്ക്കുന്ന റൂട്ടറുകളിലേക്കും മോഡങ്ങളിലേക്കും കണക്റ്റുചെയ്യാൻ ഡിവൈസുകളെ പ്രാപ്തമാക്കുന്നു, എന്നിരുന്നാലും, ഇത് ഈ അടുത്ത കാലത്തായി വന്ന സാങ്കേതികവിദ്യയാണ്, ഇതുവരെ വ്യാപകമായി ഉപയോഗിച്ചിട്ടില്ല. Wi-Fi 6 നെ അപേക്ഷിച്ച്, Wi-Fi 6E കൂടുതൽ ബാൻഡ്‌വിഡ്ത്ത് നൽകുന്നു, ഇത് വേഗതയേറിയ കണക്റ്റിവിറ്റി വേഗതയും കുറഞ്ഞ ലേറ്റൻസിയും വർദ്ധിച്ച ശേഷിയും നൽകുന്നു, എന്ന് റിപ്പോർട്ട് പറയുന്നു.
Image Source : Google