ഗൂഗിൾ പ്ലേ സ്റ്റോറിൽ പോസ്‌റ്റ് ചെയ്‌തിരിക്കുന്ന പുതിയ ആപ്പുകൾക്കായി ആൻഡ്രോയിഡ് 12-നോ അതിനു ശേഷമോ ടാർഗെറ്റ് ചെയ്യാൻ ഡെവലപ്പർമാർ ബാധ്യസ്ഥരാണ്, ആൻഡ്രോയിഡ് 14 മുതൽ, ഉള്ള മാൽവേറുകളുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ കുറയ്ക്കുന്നതിന് ആൻഡ്രോയിഡിന്റെ കാലഹരണപ്പെട്ട പതിപ്പുകൾ ടാർഗെറ്റുചെയ്യുന്ന ആപ്പുകൾ പൂർണ്ണമായും നിയന്ത്രിക്കപ്പെടും. ഗൂഗിൾ പ്ലേ സ്റ്റോറിൽ സബ്മിറ്റ് ചെയ്ത് ആപ്പുകൾക്ക് മാത്രമേ ഏറ്റവും കുറഞ്ഞ API ലെവൽ ആവശ്യകതകൾ  ബാധകമാകുകയുള്ളു. 

ഡെവലപ്പർമാർക്ക് ഇപ്പോഴും പഴയ ആൻഡ്രോയിഡ് വേർഷനുകൾക്കായി ഇപ്പോഴും ആപ്പുകൾ സൃഷ്ടിക്കാനും സൈഡ്‌ലോഡിംഗ് വഴി APK ഫയൽ സ്വമേധയാ ഇൻസ്റ്റാൾ ചെയ്യാനും കഴിയും. എന്നിരുന്നാലും, അടുത്ത കാലത്ത് നടത്തിയ കോഡ് അപ്‌ഡേറ്റ് പ്രകാരം ആൻഡ്രോയിഡ് 14-ന്റെ അപ്‌ഡേറ്റ് ചെയ്ത API ആവശ്യകതകൾ കാലഹരണപ്പെട്ട ആപ്ലിക്കേഷനുകളുടെ ഇൻസ്റ്റാളേഷനെ പൂർണ്ണമായും നിയന്ത്രിക്കും. ഈ മാറ്റത്തോട് കൂടി, ഉപയോക്താക്കൾക്ക് നിർദ്ദിഷ്ട APK ഫയലുകൾ സൈഡ്ലോഡ് ചെയ്യാൻ കഴിയില്ല, കൂടാതെ ആപ്പ് സ്റ്റോറുകൾക്ക് ആ നിർദ്ദിഷ്ട ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും കഴിയില്ല.


Image Source : Google