ആപ്പിളിന്റെ ഐ ഫോൺ 14 സീരീസിന്റെ ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറിന്റെ തെറ്റായ അലാറങ്ങൾ ജപ്പാനിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതായി റിപ്പോർട്ടുകൾ. സ്കീയിംഗ് ഏരിയകൾക്ക് സമീപമുള്ള അഗ്നിശമന വകുപ്പുകൾക്ക് ഓട്ടോമേറ്റഡ് കോളുകൾ കാരണം പതിവിലും കൂടുതൽ എമർജൻസി കോൾ-ഔട്ടുകൾ ലഭിക്കുന്നതായി പറയുന്നുണ്ട്. ആവശ്യമില്ലാത്തപ്പോഴും തെറ്റായ സാഹചര്യത്തിലും ഐ ഫോൺ 14 ക്രാഷ് ഡിറ്റക്ഷൻ ഫീച്ചറിന്റെ സ്വയമേവയുള്ള പ്രവർത്തനങ്ങൾ വർധിച്ചതിനാൽ, സ്‌മാർട്ട്‌ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും മറ്റും ക്രാഷ് ഡിറ്റക്ഷൻ സാങ്കേതികവിദ്യകളെക്കുറിച്ച് സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ആഭ്യന്തര, വാർത്താവിനിമയ മന്ത്രാലയത്തിന്റെ ഫയർ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഏജൻസി മുന്നറിയിപ്പ് നൽകിയതായി ആപ്പിൾ ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.

2022 ഡിസംബർ 16 നും ജനുവരി 23 നും ഇടയിൽ 919 എമർജൻസി കോളുകൾ വന്നിട്ടുണ്ടെന്നും അതിൽ 134 എണ്ണം തെറ്റായ കോളുകളാണെന്നും സ്കീയിംഗ് ഏരിയയ്ക്കുള്ളിലെ ക്രാഷ് ഡിറ്റക്ഷനാണ് ട്രിഗർ ചെയ്തിട്ടുള്ളത്. ഫീച്ചർ ഓഫ് ആക്കാൻ സാധിക്കുമെങ്കിലും, ഒരു അപകടം യഥാർത്ഥത്തിൽ സംഭവിക്കുന്ന സന്ദർഭങ്ങളിൽ ഇത് ഫലപ്രദമായ ഫീച്ചറായതിനാൽ, അത് ഓഫ് ചെയ്യാൻ ഞങ്ങൾക്ക് ഉപയോക്താക്കളോട് ആവശ്യപ്പെടാനാവില്ല" എന്ന് ഒരു അഗ്നിശമന സേനാംഗം വിശദീകരിച്ചു.