സി.സി.ഐ (കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ) ആണ് ഗൂഗിളിന് 1337.6 കോടി രൂപ പിഴ ചുമത്തിയത്. നടപടി സ്റ്റേ ചെയ്യണമെന്ന ഗൂഗിളിന്റെ ആവശ്യം കമ്പനി അന്വേഷിച്ചില്ലെന്ന് മാത്രമല്ല തുകയുടെ 10 ശതമാനം ഉടൻ കെട്ടിവെക്കണമെന്നും അപ്പല്ലേറ്റ് ട്രൈബ്യൂണൽ നിർദ്ദേശിച്ചു. വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും മറ്റുള്ളവരുടെ ആവശ്യം കേട്ടതിന് ശേഷമേ തീരുമാനമെടുക്കു എന്ന് പറഞ്ഞിരുന്നു. ഫെബ്രുവരി 13 നാണ് അടുത്ത വാദം നിശ്ചയിച്ചിരിക്കുന്നത് അതിന് മുൻപ് നിശ്ചയിച്ച തുക ഗൂഗിൾ പിഴയായി അടക്കണം.

പ്ലേ സ്റ്റോറിന്റെ നയങ്ങളുമായി ബന്ധപ്പെട്ട് വിപണിയിലുള്ള ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് ഇത്രയും പണം പിഴ ചുമത്തിയത്. കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഇത് ഗൂഗിൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതായി കണ്ടെത്തുകയായിരുന്നു. ഇത്തരത്തിലുള്ള ബിസിനസ് രീതികൾ അവസാനിപ്പിക്കണമെന്ന് സി സി ഐ ഗൂഗിളിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.ദക്ഷിണ കൊറിയ, ഫ്രാൻസ് അടക്കമുള്ള വിവിധ രാജ്യങ്ങളിൽ കമ്പനിക്കെതിരെ പലതരത്തിലുള്ള കേസുകൾ നടക്കുന്നുണ്ട്. ഇന്ത്യയിൽ ഗൂഗിൾ നേരിടുന്ന ഏറ്റവും വലിയ രീതിയിലുള്ള ഒരു പിഴയാണിത്.


Image Source : Google