Chat GPT, DALL-E എന്നീ കണ്ടുപിടിത്തങ്ങൾക്ക് പിന്നിലെ മുൻനിര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ ലാബായ ഓപ്പൺ എ ഐ- യിൽ മൈക്രോസോഫ്റ്റ് കോർപ്പറേഷൻ 10 ബില്യൺ ഡോളർ നിക്ഷേപം നടത്തുന്നു. ദുർബലമായ സമ്പദ്‌വ്യവസ്ഥ സോഫ്‌റ്റ്‌വെയർ ഡിമാൻഡിനെ തളർത്തുന്നതിനാൽ 10,000 തൊഴിലാളികളെ പിരിച്ചുവിടുന്നതായി കമ്പനി പറഞ്ഞു ഒരാഴ്ച തികയും മുമ്പാണ് വാർത്ത വരുന്നത്. പ്രധാന മുൻഗണനാ മേഖലകളിൽ ഇനിയും നിക്ഷേപം നടത്തുകയും നിയമനം നടത്തുകയും ചെയ്യുമെന്ന് മൈക്രോസോഫ്റ്റ് ആ അറിയിപ്പിൽ കുറിച്ചു. മൈക്രോസോഫ്റ്റ് അതിന്റെ നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയില്ലെങ്കിലും, ചർച്ചകൾ പരിചയമുള്ള ഒരു വ്യക്തി പറഞ്ഞിരിക്കുന്നതനുസരിച്ച്, കഴിഞ്ഞ കുറെ വർഷങ്ങളായി ഇത് 10 ബില്യൺ ഡോളറിനോടടുത്തതാണ്. മൈക്രോസോഫ്റ്റിൽ നിന്നുള്ള നിക്ഷേപം “ഞങ്ങളുടെ സ്വതന്ത്ര ഗവേഷണം തുടരാനും കൂടുതൽ സുരക്ഷിതവും ഉപയോഗപ്രദവും ശക്തവുമായ AI വികസിപ്പിക്കാനും ഞങ്ങളെ അനുവദിക്കും,” എന്ന് ഓപ്പൺ എ ഐ തങ്ങളുടെ ഒരു പ്രസ്താവനയിൽ പറഞ്ഞു.