കൂടുതൽ എളുപ്പത്തിൽ ഡോക്യൂമെന്റുകൾ ഫോർമാറ്റ് ചെയ്യാനും പ്രോഗ്രാം കോഡുകൾ പ്രദർശിപ്പിക്കാനും അനുവദിക്കുന്ന ഗൂഗിൾ ഡോക്സ് ന്റെ ഏറ്റവും പുതിയ ഫീച്ചർ ആണ് സ്മാർട്ട് ക്യാൻവാസ്. പ്രോഗ്രാം കോഡുകൾ കൂടുതൽ വ്യക്തമായി വായിക്കാൻ കഴിയുക എന്നതാണ് പുതിയ ഫീച്ചർ ലൂടെ ഗൂഗിൾ ലക്‌ഷ്യം വെക്കുന്നത്. C/C++, Java, JavaScript, Python, Unset തുടങ്ങിയ 5 പ്രോഗ്രാമിങ് ഭാഷകൾ ഇതിൽ ലഭ്യമാണ്. ഇവയിൽ അനുയോജ്യമായവ തിരഞ്ഞെടുത്ത് വർക്ക് ചെയ്യാനാകും. തിരഞ്ഞെടുത്തിരിക്കുന്ന ഭാഷ ഇടത് വശത്ത് മുകളിൽ കാണാനുമാകും. ലൈറ്റ് ഗ്രേ കളർ ലാണ് കോഡ് ബ്ലോക്കുകളുടെ ബാക്ഗ്രൗണ്ട് കളർ നൽകിയിരിക്കുന്നത്.

Google Workspace Business Standard, Business Plus, Enterprise Standard, Enterprise Plus, Education Standard, Education Plus customers, and Nonprofits എന്നിവയിൽ ലഭ്യമാണെങ്കിലും, വ്യക്തിഗതമായ ജി മെയിൽ അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്കും, Google Workspace Essentials, Business Starter, Enterprise Essentials, Education Fundamentals, the Teaching and Learning Upgrade, Frontline, nor legacy G Suite Basic and Business customers എന്നീ ഉപഭോക്താക്താക്കൾക്കും നിലവിൽ ഈ സേവനം ലഭ്യമാകുന്നില്ല. സ്മാർട്ട് ക്യാൻവാസ് ഫീച്ചർ നിലവിൽ സേവനം ആരംഭിച്ചു കഴിഞ്ഞു, വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.