വാട്ട്സ്ആപ്പില്‍ നിങ്ങള്‍ അബദ്ധത്തില്‍ ഒരാള്‍ക്കൊ അല്ലെങ്കില്‍ ഗ്രൂപ്പിലേക്കൊ ഒരു സന്ദേശം അയക്കുകയും, പെട്ടെന്ന് അത് ഡിലീറ്റ് ചെയ്യാനുള്ള തിടുക്കത്തില്‍ “delete for me” എന്ന ഓപ്ഷന് പകരം “delete for everyone” തിരഞ്ഞെടുത്തു എന്നും കരുതുക. ഇത് മൂലം നിങ്ങള്‍ക്ക് അയച്ച മെസ്സേജ് മറ്റുള്ളവര്‍ കാണാത്ത രീതിയില്‍ ഡിലീറ്റ് ചെയ്യാനും കഴിഞ്ഞില്ല. ഇനി ഡിലീറ്റ് ചെയ്യാൻ വേറൊരു വഴിയും ഇല്ല. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലൂടെ കടന്ന് പോകുന്നവരായിരിക്കും ഒട്ടു മിക്ക ആളുകളും. എന്നാല്‍ ഈ പ്രശ്നത്തിനൊരു പരിഹാരമെന്നവണ്ണം പുതിയ സവിശേഷതയുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. 

“Accidental delete” എന്നാണ് ഈ പുതിയ അപ്ഡേറ്റിന് വാട്ട്സ്ആപ്പ് പേരിട്ടിരിക്കുന്നത്. ഇതുവഴി അബദ്ധത്തിൽ “delete for me” ഓപ്ഷൻ കൊടുത്ത ഒരു മെസ്സേജിനെ അഞ്ച് സെക്കന്‍ഡിനുള്ളില്‍ “Undo” ചെയ്യാനുള്ള അല്ലെങ്കിൽ വീണ്ടും കാണാനുള്ള സൗകര്യമുണ്ടാകും. മെസ്സേജ് ഡിലീറ്റ് ചെയ്ത ഉടനെ താഴെ ചെറിയൊരു ബോക്സ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടും, അതിൽ "Delete for me" യുടെ നേരെ പച്ച നിറത്തിൽ Undo എന്ന ഓപ്ഷൻ കാണാൻ കഴിയും. Undo ക്ലിക്ക് ചെയ്താൽ ഉടനെ മെസ്സേജ് തിരിച്ചെത്തും (അഞ്ച് സെക്കന്റിനുള്ളിൽ undo ഓപ്ഷൻ ക്ലിക്ക് ചെയ്യണം), അതിന് ശേഷം നിങ്ങൾക്ക് വീണ്ടും “delete for everyone” ഓപ്ഷൻ ഉപയോഗിച്ച് കൊണ്ട് നേരത്തെ തീരുമാനിച്ച രീതിയിൽ മെസ്സേജ് ഡിലീറ്റ് ചെയ്യുകയും ചെയ്യാം.