OpenAI വികസിപ്പിച്ചെടുത്ത സംഭാഷണത്തിൽ വൈദഗ്ധ്യമുള്ള ഒരു പ്രോട്ടോടൈപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ട് ആണ് ChatGPT. 2022 നവംബറിൽ ChatGPT ആണ് ലോഞ്ച് ചെയ്തത്. ശക്തമായ പഠന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മികച്ച രീതിയിൽ ട്യൂൺ ചെയ്ത ഒരു വലിയ ഭാഷാ മാതൃകയാണ് ചാറ്റ്ബോട്ട്. OpenAI-യുടെ GPT-3.5 ഫാമിലിയിലുള്ള ഭാഷാ മോഡലുകളിലെ ഒരു മോഡലിന്റെ മികച്ച പതിപ്പാണ് ChatGPT. സാം ആൾട്ട്‌മാന്റെ നേതൃത്വത്തിലുള്ള ഗവേഷണ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ പിന്തുണയുള്ള സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ OpenAI യും ലിങ്ക്ഡ്ഇൻ സഹസ്ഥാപകൻ റീഡ് ഹോഫ്മാനും ഖോസ്ല വെഞ്ചേഴ്സും. ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.


ChatGPT-ൽ കുറ്റകരമായ ഔട്ട്‌പുട്ടുകൾ തടയുന്നതിനായി ഒരു മോഡറേഷൻ API മുഖേന അന്വേഷണങ്ങൾ ഫിൽട്ടർ ചെയ്യുകയും, കൂടാതെ പ്രകോപനപരമായതും, ലൈംഗികത പോലെയുള്ളവ ഉണ്ടാക്കാൻ സാധ്യതയുള്ള പ്രോംപ്റ്റുകൾ ഇത് നിരസിക്കുകയും ചെയ്യുന്നു. സിലിക്കൺ വാലിയുടെ ഭൂതകാല ചാറ്റ്ബോട്ടുകളേക്കാൾ വളരെ വികസിതവും ക്രിയാത്മകവുമായ രീതിയിൽ രേഖാമൂലമുള്ള നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് ChatGPT ടെക്സ്റ്റ് കൾ സൃഷ്ടിക്കുന്നത്.

ഇപ്പോൾ ആളുകൾ ഇടപഴകുന്ന ഭൂരിഭാഗം ചാറ്റ്ബോട്ടുകളും താരതമ്യേന പ്രാകൃതമാണ്, കോർപ്പറേറ്റ് ഹെൽപ്പ് ഡെസ്‌ക് പേജുകളിലെ അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും, കോണ്ടാക്ട് നമ്പറുകൾ നൽകാനും മാത്രമേ അവക്ക് കഴിയുന്നുള്ളു. എന്നാൽ ChatGPT മുഖേന ഒന്നിലധികം ചോദ്യങ്ങളിലൂടെ സംഭാഷണം നടത്താനുള്ള സാങ്കേതികവിദ്യയുടെ കഴിവ് തെളിയിക്കുന്നതോടെ, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് എന്ന ഒരു പുതിയ രീതിയിലേക്ക് ലോകം പ്രവേശിക്കുന്നു.

വളരെ വലിയ തോതിൽ ടെക്സ്റ്റ് ഡാറ്റയിൽ പരിശീലനം ബോട്ട് ആണ് ChatGPT. കൂടുതൽ ആളുകൾ ChatGPT-യുടെ സേവനം ആഗ്രഹിക്കുന്നത് വഴി മനസ്സിലാക്കാൻ കഴിയുന്നത് ഒരു സാധാരണ ടോപ്പിക്ക് സെർച്ച് ൽ നിന്നും വ്യത്യസ്തമായി ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും വിവരങ്ങൾ മനസ്സിലാക്കാൻ താൽപ്പര്യപ്പെടുന്ന ഒരു വിഭാഗം ഇന്ന് ഇന്റർനെറ്റിൽ ഉണ്ട് എന്നുള്ളതാണ്.