പ്രമുഖ ഒ ടി ടി വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നും പാസ്സ്‌വേർഡ് ഷെയർ ചെയ്യാനുള്ള സൗകര്യം 2023 മുതൽ നിർത്തലാക്കുന്നു. വാഷിങ് ടൺ ജേർണൽ ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിന് മുൻപ് യുസേഴ്‌സിന് തങ്ങളുടെ അക്കൗണ്ട് അവരവർക്കിഷ്ടമുള്ളവരിലേക്ക് പാസ്സ്‌വേർഡ് ഷെയറിങ്ങിലൂടെ ലഭ്യമാക്കാനുള്ള സൗകര്യം ലഭ്യമായിരുന്നു. ഒരാളുടെ പാസ്സ്‌വേർഡ് വാങ്ങി നെറ്റ്ഫ്ലിക്സിലുള്ള വീഡിയോ കാണുന്നവരെ പുതിയ സബ്സ്ക്രൈബേർസ് ആക്കി മാറ്റുക എന്നതാണ് കമ്പനിയുടെ പുതിയ തീരുമാനം. ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തുമ്പോഴും ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും ഒരു തിരിച്ചടി ഉണ്ടാകുമോയെന്നുള്ള പേടിയും കമ്പനിക്കുണ്ട്. എന്നാൽ ഈ വിഷയത്തെപ്പറ്റിയുള്ള തീരുമാനം നേരത്തെ തന്നെ ഉണ്ടായിരുന്നതാണെന്നും, പിന്നീട് പെട്ടെന്നുണ്ടായ കോവിഡ് വ്യാപനം മൂലമാണ് ഇത് നീട്ടി വെക്കേണ്ടതായി വന്നതെന്നും പറയുന്നു. ഒറ്റതവണയായി തീരുമാനം നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും, പകരം ഘട്ടം ഘട്ടങ്ങളായാകും ഇത് നടപ്പിലാക്കുക.