പ്രമുഖ മൈക്രോ ബ്ലോഗിങ് പ്ലാറ്റ് ഫോം ആയ ട്വിറ്റെറിനെ പറ്റി ഇപ്പോൾ ചർച്ചകളേറെയാണ്. ഇതിൽ കൂടുതലും ഇലോൺ മസ്ക് ട്വിറ്റെർ വാങ്ങിയതിനെ പറ്റിയും, CEO പദവി ഇലോൺ മസ്ക് ലേക്ക് എത്തിയതിനെ പറ്റിയും ആയിരുന്നു. എന്നാൽ ഇലോൺ മസ്ക് CEO ആയതിന് ശേഷം ഇത് രണ്ടാം തവണയാണ് ട്വിറ്റെർ സേവനങ്ങൾ നില്ക്കുന്നത്. ഇത് മൂലം ഒട്ടനവധി ആളുകൾക്ക് തങ്ങളുടെ അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോൾ യാതൊരു വിധമായ നോട്ടിഫിക്കേഷനും ഇല്ലാതെ തന്നെ പെട്ടെന്ന് ലോഗൗട്ട് ആകുന്ന സാഹചര്യവും ഉണ്ടായതായി പറയുന്നു.
ഇത്തരത്തിലുള്ള വെബ്സൈറ്റുകളുടെ പിഴവുകൾ കണ്ടെത്തുന്ന വെബ്‌സൈറ്റായ ഡൌൺഡിറ്റക്ടർ.കോം ആണ് പിഴവ് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.ഏതാണ്ട് 10,000 ത്തോളം വരുന്ന ഉപഭോക്താക്കൾക്ക് ട്വിറ്റെർ സേവനം നിലക്കുകയും, ചിലർക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ലോഗൗട്ട് ആയിപ്പോകുകയും ചെയ്തതായാണ് പരാതി. സെർവറുകളുടെ കാര്യക്ഷമതയിലുള്ള കുഴപ്പമാകാം ചിലപ്പോൾ ഇതിനുള്ള കാരണമെന്ന് കരുതാം.