ഇഷ്ടാനുസരണം ഫോണ്ട് മാറ്റാനുള്ള സൗകര്യവുമായി ടെക്ഭീമൻ കമ്പനി ആയ ആപ്പിൾ. പൊതുവെ ഉപയോക്താക്കളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് (Customization) ഉപയോഗിക്കാൻ കഴിയുന്ന രീതിയിലല്ല IOS പ്രവർത്തിക്കുന്നത്. എന്നാൽ ആൻഡ്രോയിഡിലാകട്ടെ ഉപയോഗിക്കുന്നയാളുടെ ഇഷ്ടാനുസരണം മാറ്റാവുന്ന ഒരുപാട് ഓപ്‌ഷനുകളും, കസ്റ്റമൈസേഷനുകളും ലഭ്യമാണ്. ഏറ്റവും അടുത്ത് പുറത്തിറക്കിയ IOS 16 അപ്ഡേറ്റിലൂടെ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താൻ ശ്രെമിക്കുന്നുണ്ടെങ്കിലും, ഫോണ്ട് മാറ്റാൻ കഴിയുക പോലെയുള്ള അടിസ്ഥാന മാറ്റങ്ങൾ ഇപ്പോഴും കുറവാണ്. പിന്നീട് ഇത് ചെയ്യാനുള്ള ഏക മാർഗ്ഗം ജയിൽ ബ്രേക്ക് പോലെയുള്ളവ ചെയ്യുക എന്നതാണ്, പക്ഷെ ഇത് ഫോണിന്റെ സുരക്ഷക്കും, വാറന്റി നഷ്ട്ടപ്പെടാനുമൊക്കെ കാരണം ആയേക്കാം.

ഉപയോക്താക്കളുടെ ഈ പ്രശ്നത്തിന് ഒരു പരിഹാരമെന്നവണ്ണം ഒരു ഡെവലപ്പർ ഇപ്പോൾ ഒരു ആപ്ലിക്കേഷൻ നിർമ്മിച്ചിട്ടുണ്ട്. ഇത് വഴി ജയിൽ ബ്രേക്കിംഗ് ആവശ്യമില്ലാതെ തന്നെ ഐഫോണിലെ ഫോണ്ട് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാൻ ഉപയോക്താകൾക്ക് കഴിയും. തങ്ങളുടെ ഉപകരണം വ്യക്തിഗതമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വഴി  അപകടസാധ്യതയൊന്നും കൂടാതെ തന്നെ സുരക്ഷിതവും സൗകര്യപ്രദവുമായ മാർഗ്ഗത്തിലൂടെ ഇത് സാധ്യമാക്കാൻ കഴിയും. ഇപ്പോഴുള്ള ആപ്പ് IOS 16.1.2 അപ്ഡേഷനും അതിന് മുൻപുള്ള ജയിൽ ബ്രേക്കിംഗ് അല്ലാത്ത ഡിവൈസുകളിലും മാത്രമാണ് അനുയോജ്യമായുള്ളത്.