ഇ-കോമേഴ്‌സ് രംഗത്തെ ഭീമന്മാരായ ആമസോൺ തങ്ങളുടെ കസ്റ്റമേഴ്‌സിന്  പ്രോഡക്റ്റ് ഡെലിവെറിക്കായി ഡ്രോണുകൾ ഉപയോഗിച്ച് തുടങ്ങി. ഒരു മണിക്കൂറിനുള്ളിൽ തന്നെ കസ്റ്റമേഴ്സിന്റെ അടുക്കലേക്ക് ഓർഡറുകൾക്കനുസരിച്ച് സാധനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആമസോൺ പുതിയ ഡ്രോൺ ഡെലിവറി സംവിധാനവുമായി എത്തിയിരിക്കുന്നത്. നിലവിൽ കാലിഫോർണിയയിലും ടെക്‌സാസിലുമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഇവിടെയുള്ള ചില കസ്റ്റമേഴ്‌സിന് അടുത്ത സമയത്ത് വർ നടത്തിയ ഓർഡറുകൾക്കനുസരിച്ച് ആമസോൺ പ്രൈം എയർ' ഡ്രോൺ സേവനം വഴി ചെറിയ പാഴ്സലുകൾ ലഭിച്ചിട്ടുണ്ട്.

തുടക്കമെന്ന നിലയിൽ യു എസ് ലെ രണ്ട് പ്രധാന നഗരങ്ങളിൽ ലഭ്യമാക്കിയിരിക്കുന്ന സേവനം കാലക്രമേണ കൂടുതൽ ഉപഭോക്താക്കളിലേക്ക് വ്യാപിപ്പിക്കുമെന്ന് ആമസോൺ എയർ വക്താവ് നതാലി ബാങ്കെ അറിയിച്ചിട്ടുണ്ട്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) 2020-ലാണ് ആമസോണിന് ഡ്രോൺ വഴി പാക്കേജുകൾ അയക്കാനുള്ള അനുമതി നൽകിയത്. നിലവിൽ ഈ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ആമസോൺ എയർ സേവനത്തിൽ സൈൻ അപ്പ് ചെയ്യാനും ഓർഡറുകൾ നൽകാനും കഴിയും. മറ്റ് സ്ഥലങ്ങളിൽ സേവനങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് ഉപഭോക്താക്കളെ അറിയിക്കുമെന്നും ആമസോൺ പറഞ്ഞു.