പല സവിശേഷതകളുടെയും ഓഫറുകളുടെയും അടിസ്ഥാനത്തിൽ വമ്പൻ ഈ കോമേഴ്‌സ് കമ്പനിയായ ആമസോണിൽ നിന്നും സാധനങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ ദിവസങ്ങൾക്ക് മുൻപാണ് ഈ സംഭവം 1.20 ലക്ഷത്തോളം വില വരുന്ന ആപ്പിൾ മാക്ബുക്ക് ഓർഡർ ചെയ്ത ബ്രിട്ടൺ ലെ ഒരു ഉപഭോക്താവിന് ലഭിച്ചത് 5 പൗണ്ട് വില വരുന്ന നായയുടെ ഭക്ഷണമായിരുന്നു. ആദ്യം ഇത് കണ്ടൊന്ന് പകച്ചെങ്കിലും കമ്പനി പരിഹാരം കാണും എന്ന വിശ്വാസത്തോടെ ആമസോൺ കെയർ ലേക്ക് വിളിക്കുമ്പോൾ ആദ്യം അവർക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് മറുപടിയാണ് ലഭിച്ചതെന്നും പറയുന്നു. പിന്നീട് മറ്റ് അധികാരികളിലേക്കൊക്കെ പരാതിപ്പെട്ടപ്പോഴും, ആദ്യ സമയങ്ങളിൽ തൃപ്തികരമായ മറുപടി ഒന്ന് ലഭിച്ചില്ലെങ്കിലും പിന്നീട് കമ്പനിയുടെ ഭാഗത്ത് നിന്ന് ക്ഷമാപണം ഉണ്ടായതായും, പണം തിരികെ നൽകാമെന്ന് അധികൃതർ അറിയിച്ചതായും പറയപ്പെടുന്നുണ്ട്.

ലോകത്തൊട്ടാകെ വ്യാപിച്ചു കിടക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നും ഇലക്ട്രോണിക് ഉൽപ്പന്നങ്ങളായ മൊബൈൽ ഫോൺ , ലാപ്ടോപ്പ്, ടി വി, പ്രൊജക്ടർ, ബ്രാൻഡഡ് ഐറ്റംസ് ആയ ഉപകരണങ്ങൾ തുടങ്ങിയവയാണ് ആളുകൾ കൂടുതലും വാങ്ങുന്നത്. ചിലപ്പോ സാധനം കയ്യിലെത്തി തുറന്നു നോക്കുമ്പോഴാകും അമളി മനസ്സിലാകുന്നത്. ഓർഡർ ചെയ്ത സാധനത്തിന് പകരം കരിങ്കല്ലും, മൺകട്ടയുമൊക്കെ പാക്ക് ചെയ്ത് അയച്ച സംഭവങ്ങൾ ഇതിനു മുൻപും ശ്രേധിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലുള്ള ഒട്ടേറെ ആളുകൾക്ക് ആമസോൺ വഴി ഐഫോൺ ഓർഡർ ചെയ്തപ്പോൾ കരിങ്കല്ലും, മൺകട്ടയുമൊക്കെ കിട്ടിയ സംഭവങ്ങളുണ്ട്.