ഗൂഗിൾ ഇന്ത്യ കോൺഫെറെൻസിൽ ആരോഗ്യ സുരക്ഷാ കണ്ടെന്റുകളുമായി ബന്ധപ്പെട്ട് കമ്പനി നിരവധി പ്രഖ്യാപനങ്ങൾ നടത്തി. വ്യത്യസ്ത ഭാഷയിലെ ഓഡിയോ ഉള്ള വീഡിയോകൾക്ക് കണ്ട്രോൾ ബട്ടണിന് താഴെ കീഴിൽ "ഓഡിയോ ട്രാക്ക്" എന്ന ഓപ്‌ഷൻ ഉണ്ടായിരിക്കും, അതിൽ വിഡിയോയിൽ ലഭ്യമായ ഭാഷകളുടെ ഒരു ലിസ്റ്റ് ഉണ്ടായിരിക്കും. ഉടൻ തന്നെ ചിലപ്പോൾ, നോൺ-ഹെൽത്ത് കെയർ വിഭാഗങ്ങളിലും ഈ ഫീച്ചർ പുറത്തിറക്കാം, എന്നാൽ യൂട്യൂബ് ഇപ്പോൾ ഈ ഫീച്ചർ തിരഞ്ഞെടുത്ത വീഡിയോകൾക്കായി പരിമിതപ്പെടുത്തുകയാണ്.നിലവിൽ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, പഞ്ചാബി ഭാഷയിലുള്ള ഒരു കൂട്ടം ആരോഗ്യ സംരക്ഷണ വീഡിയോകളിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാക്കുന്നുള്ളു. 

ഒരു വീഡിയോ ഒന്നിലധികം ഭാഷകളിൽ ലഭ്യമാണോ എന്ന് തിരിച്ചറിയാൻ ഒരു വിഷ്വൽ മാർക്കർ ഇല്ലാത്തതിനാൽ ഇന്ത്യയിലെ എല്ലാ ആരോഗ്യ സംരക്ഷണ വീഡിയോകളുടെയും സെറ്റിങ്സിൽ ഉപയോക്താക്കൾ നിർദ്ദിഷ്ട ഓപ്ഷൻ തിരയേണ്ടതുണ്ട്. ഇത് ശെരിക്കും ഒരു യൂസർ ന് തലവേദനയായി മാറിയേക്കാവുന്ന ഒന്നാണ്. ഇംഗ്ലീഷ്, ഹിന്ദി, മറാഠി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, ബംഗാളി തുടങ്ങിയ വിവിധ ഭാഷകളിൽ കണ്ടെന്റുകൾ സൃഷ്‌ടിക്കുന്നതിന് - നാരായണ, മണിപ്പാൽ, മേദാന്ത, ഷാൽബി എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട കൂടുതൽ സ്ഥാപനങ്ങളുമായി യൂട്യൂബ് പങ്കാളിത്തം പുലർത്തുന്നുണ്ട്.