മെറ്റാ ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റഫോം ആയ വാട്സ് ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുന്നു. ഇതുവഴി ഉപയോക്താക്കൾക്ക് വാട്സ് ആപ്പ് ലൂടെ വരുന്ന കോളുകളുടെ നോട്ടിഫിക്കേഷൻ ഓഫ് ചെയ്ത് വെക്കാം. തുടക്കത്തിൽ വാട്സ് ആപ്പ് വിൻഡോസ് ബീറ്റാ ഉപഭോക്താക്കൾക്കാണ് ആദ്യമായി ഈ അപ്ഡേറ്റ് ലഭിക്കുക. അറ്റൻഡ് ചെയ്യാൻ താല്പര്യമില്ലാത്തതോ തിരക്കിലോ ഇരിക്കുന്നവർക്ക് ഈ ഓപ്ഷൻ ഉപയോഗിച്ച് കാൾ നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാം. 

DND ഫീച്ചർ ഉപയോഗിച്ച് ഇത് സാധ്യമാകുമെങ്കിലും പലപ്പോഴും നെറ്റ് വർക്കിന്റെ അപാകതകൾ കാരണം ഇത് പ്രവർത്തിക്കാറില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ തീർച്ചയായും ഈ ഓപ്ഷൻ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനാകും. ഈ ഓപ്ഷൻ ആക്ടിവേറ്റ് ചെയ്യുന്നതിനായി, വാട്സ് ആപ്പ് സെറ്റിങ്സിൽ പോയതിന് ശേഷം നോട്ടിഫിക്കേഷൻ ടാബ് സെലക്ട് ചെയ്യുക. പിന്നീട് വരുന്ന ഓപ്ഷനിൽ 'Disable Notifications for Calls' എന്ന ഓപ്ഷൻ സെലക്ട് ചെയ്തതിന് ശേഷം മെസ്സേജുകളുടെയും കോളുകളുടേയും നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാൻ കഴിയും.