വീഡിയോ കോൺഫറൻസിന് വേണ്ടി ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്ലാറ്റ്ഫോമാണ് സ്കൈപ്പ്. ഉപയോക്താവിന് കൂടുതൽ നല്ല അനുഭവം കാഴ്ചവെക്കുന്നതിനായി പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ കമ്പനി. പുതിയ ഇല്ലുസ്ട്രേഷനുകളും ആനിമേറ്റഡ് ഇമോജികളുമെല്ലാം ഇവയിൽ പ്രധാനപ്പെട്ടതാണ്.യുസേഴ്‌സിന് കഴിഞ്ഞ വർഷം മുതൽ തന്നെ പലനിറത്തിലുള്ള തീമുകൾ അതായത് കളർ ഓപ്ഷനുകൾ ലഭ്യമായിരുന്നു, ഇപ്പോൾ അതോടൊപ്പം തന്നെ യൂസർ ന് ഇഷ്ട്ടമുള്ള കളറുകൾ ഡാർക്ക് ആൻഡ് ലൈറ്റ് മോഡ് അനുസരിച്ച് തിരിഞ്ഞെടുക്കാം. മെച്ചപ്പെടുത്തിയ സേവനങ്ങളോട് കൂടിയ പുതിയ മൊബൈൽ സ്കൈപ്പ് കോളിംഗ് അനുഭവവും ഇതിലുണ്ട്.
മൈക്രോസോഫ്റ്റ് പറയുന്നതനുസരിച്ച്, ഉപയോക്താക്കൾക്ക് പ്രതിദിനം 100 വ്യക്തികളുമായി പരമാവധി 24 മണിക്കൂർ വരെ കണക്ട് ചെയ്ത് സംസാരിക്കാം. ലോകമെമ്പാടുമുള്ള ട്രസ്റ്റ് സോഴ്‌സുകളിൽ നിന്നുള്ള വ്യക്തിഗത ലേഖനങ്ങളും വാർത്തകളും സൗജന്യമായി പങ്കിടാൻ ഉൾപ്പെടുത്തിയിരിക്കുന്ന ‘ടുഡേ’ ടാബും പുതിയ വേർഷന്റെ പ്രത്യേകതയാണ്. കൂടാതെ, സ്കൈപ്പ് ഒരു തൽസമയ ശബ്ദ വിവർത്തന സവിശേഷതയെ പിന്തുണയ്ക്കുന്നു. സംസാരിക്കുന്നയാളിന്റെ യഥാർത്ഥ ശബ്ദം പ്രോസസ്സ് ചെയ്യുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കൊണ്ടാണ്, മാത്രമല്ല വിൻഡോസ് 11 യൂസേഴ്സിനായി ഒരു ബിൽഡ് ഇൻ സ്ക്രീൻ റെക്കോർഡിങ് ടൂളും അവതരിപ്പിച്ചിട്ടുണ്ട്.