ഏതൊരു ബിസിനസ് നെ സംബന്ധിച്ചും ഇന്ന് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ടെക്നോളജി. നിങ്ങൾ ഉപയോഗിക്കുന്ന ടെക്നോളജി എത്രമാത്രം പുതിയതാണ് എന്നതിനെ ആശ്രയിച്ചാകും നിങ്ങളുടെ ബിസിനസ് ന്റെ നിലനിൽപ്പും വളർച്ചയും. പണ്ട് രെജിസ്റ്ററുകളിൽ എഴുതിവെച്ച് സൂക്ഷിച്ചിരുന്ന പല പ്രധാന വിവരങ്ങളും ഇന്ന് നിങ്ങൾക്ക് വിരൽ തുമ്പിൽ ലഭ്യമാകുന്നു, മാത്രമല്ല നിങ്ങളുടെ ബിസിനസ് ന്റെ വളർച്ചയെപ്പറ്റിയും, തൊഴിലാളികളുടെ ജോലി രീതികളെപ്പറ്റിയുമൊക്കെ ഇന്ന് നിൽക്കുന്നിടത്ത് തന്നെ നിങ്ങൾക്കറിയാൻ കഴിയും. അതായത് ഒരു ബിസിനസ് മുന്നോട്ട് പോകാൻ വേണ്ടി ഉടമ മിക്ക സമയത്തും ഓഫീസിൽ വേണ്ട ആവശ്യമില്ല.


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ന്റെ സഹായത്തോടു കൂടിയാണ് ഇന്ന് മിക്ക ബിസിനസ് കളിലെയും പല സോഫ്റ്റ്‌വെയർ കളും ആപ്ലിക്കേഷനുകളും പ്രവർത്തിക്കുന്നത്. അതായത് മാസ ശമ്പളം നൽകി ഒരു ജീവനക്കാരനെ എടുക്കുന്നതിന് പകരം, ഒറ്റത്തവണ പണം മുടക്കി ഒരു ബോട്ട് നെ അല്ലെങ്കിൽ കൃത്രിമ ബുദ്ധിയുള്ള ഒരു കംപ്യൂട്ടർ പ്രോഗ്രാമിനെ സ്വന്തമാക്കുന്നു. ഇവക്കുമുണ്ടേ പ്രത്യേകതകളേറെ മനുഷ്യർക്ക് പറ്റുന്ന തെറ്റുകളൊന്നും സംഭവിക്കില്ലെന്ന് മാത്രമല്ല മാസാമാസം ശമ്പളവും കൊടുക്കേണ്ടതില്ല. വേണ്ട കാര്യമെന്താണെന്ന് മുൻകൂട്ടി പ്രോഗ്രാം ചെയ്താൽ അതിനനുസരിച്ച് വളരെ വേഗത്തിൽ പ്രവർത്തിക്കുന്ന കേമന്മാരാണ് ഇത്തരത്തിലുള്ള  ബോട്ട്കൾ (Bots).

ഒരു ബിസിനസ് ന്റെ തുടക്കം മുതൽ തന്നെ വേണ്ട കാര്യങ്ങൾ ഇവക്ക് നിസ്സാരമായി ചെയ്ത് തരാൻ കഴിയും. ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ചാറ്റ് ബോട്ടുകളാണ് ഇവയിലേറെയും. അതായത് ഒരു ഉപയോക്താവിനോട് ഉടമയോടെന്ന പോലെ മുൻകൂട്ടി പ്രോഗ്രാം ചെയ്തിരിക്കുന്ന വിവരങ്ങൾക്കനുസരിച്ച് മെസ്സേജിലൂടെ സംസാരിക്കാൻ ഇവക്ക് കഴിയും. അക്കൗണ്ടിങ്ങ്, ഫിനാൻസ്, പ്രൊഡക്ഷൻ, എച്ച് ആർ തുടങ്ങി പല മേഖലകളും ഇന്ന് കൃത്രിമ ബുദ്ധിയുടെ (Artificial Intelligence) സഹായം ആശ്രയിക്കുന്നുണ്ട്.

നൂതനമായ ബിസിനസ് കളൊക്കെയും ഇങ്ങനെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വേണം മുന്നോട്ട് കൊണ്ടുപോകാൻ. മനുഷ്യന്റെ 100 ഇരട്ടി വേഗത്തിൽ കണക്കുകൾ കൃത്യമാക്കുന്ന മൈക്രോസോഫ്ട് എക്സൽ ഉം, യൂസർ ന്റെ ഇഷ്ട്ടനുസരണം ഡോക്യൂമെന്റുകൾ തയ്യാറാക്കുന്ന മൈക്രോസോഫ്ട് വേർഡ് ന്റേയുമൊക്കെ കാലം അവസാനിപ്പിച്ച്, സാങ്കേതിക വിദ്യയുടെ നെറുകയിൽ നിന്ന് കൊണ്ട് ഒരു യൂസർ ന് വേണ്ടതെല്ലാം തന്റെ കൃത്രിമ ബുദ്ധിയിലൂടെ ഒരുക്കിക്കൊടുക്കുകയാണ് ബോട്ടുകൾ അല്ലെങ്കിൽ റോബോട്ടിക് ഓട്ടോമേഷൻ പ്രോസസ്സ്.