സൈബർ കുറ്റകൃത്യങ്ങളിലൊന്നായ സിം സ്വാപ്പിങ് വഴി ഹൈദരാബാദിൽ 50 ലക്ഷം രൂപയുടെ തട്ടിപ്പ്, ഉപഭോക്താക്കളോട് ജാഗ്രത പുലർത്താൻ പോലീസിന്റെ നിർദ്ദേശം. ഡൽഹിയിൽ ഒരാൾക്ക് മിസ്‌ഡ് കോളുകൾ നൽകി 50 ലക്ഷം രൂപ തട്ടിയെടുത്തതിനെ തുടർന്നാണ് മുന്നറിയിപ്പ്. യഥാർത്ഥ ഉടമയിൽ നിന്ന് OTP ചോദിക്കേണ്ട ആവശ്യമില്ലാതെ തന്നെ രണ്ട്-രീതിയിലുള്ള സ്ഥിരീകരണങ്ങൾ നേടുന്നതിനുള്ള ഫലപ്രദവും നൂതനവുമായ മാർഗ്ഗമെന്ന നിലയിലാണ് സിം സ്വാപ്പിംഗ് സൈബർ കുറ്റവാളികൾക്കിടയിൽ പ്രചാരം നേടിയിട്ടുള്ളത്. തങ്ങളുടെ സിം കാർഡ് മാറിയെന്ന് ഏതെങ്കിലും രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞാൽ ഉടൻ തന്നെ അവരുടെ കസ്റ്റമർ കെയറിൽ ബന്ധപ്പെടാൻ സിറ്റി പോലീസ് അവരുടെ ട്വിറ്റർ അക്കൗണ്ടിൽ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സിം സ്വിച്ചിങ്ങിലൂടെ ഒരു വ്യക്തിയുടെ സിം കാർഡിന്റെ കോപ്പി ഉപയോഗിച്ച് കൊണ്ട് പണം തട്ടിയെടുക്കുന്ന രീതിയാണിത്.  എന്നാൽ സിം സ്വിച്ചിങ് ചെയ്യണമെങ്കിൽ സിം കാർഡിന്റെ ഉടമസ്ഥന്റെയോ, ഉടമസ്ഥയുടെയോ തിരിച്ചറിയൽ രേഖകളും, OTP യും ആവശ്യമാണ്. പ്രധാനമായും ഫിഷിങ് പോലെയുള്ള മാർഗങ്ങൾ ഉപയോഗിച്ചാണ് ഹാക്കർസ് ഇത്തരത്തിലുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. അതിനാൽ വ്യക്തിപരമായ വിവരങ്ങളിലേക്കോ, ഫോണിൽ വരുന്ന OTP കോഡുകളുടെയും വ്യക്തത ഉറപ്പ് വരാതെയോ ഇവയൊന്നും തന്നെ ആരുമായും ഷെയർ ചെയ്യരുത്.  പിന്നീട് ഉപയോഗിക്കാനാകുന്ന തരത്തിൽ മറ്റുള്ളവരുടെ വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുകയാണ് എന്നതാണ് ഇത്തരത്തിലുള്ള കുറ്റവാളികളുടെ ലക്ഷ്യം. കൂടാതെ, ഇന്ത്യയുടെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ (CERT-in) കണക്കനുസരിച്ച്, രാജ്യത്തെ മൊത്തത്തിലുള്ള റാൻസംവെയർ, ഫിഷിംഗ് എന്നീ ആക്രമണങ്ങളുടെ എണ്ണം 2020-ൽ 280-ൽ നിന്ന് 2021-ൽ 523 ആയി ഉയർന്നു.